Friday 31 August 2018

പെയ്തിറങ്ങി പ്രളയം... നീന്തിക്കയറി കേരളം




ഒരായിരം കഥകള്‍ പറഞ്ഞ് ചിത്രങ്ങള്‍.. 

ഒരിക്കല്‍ ഒരിടത്ത്....




ശ്ശൊ എന്തൊരു മഴയാ..ഇതുവരെ ഇങ്ങനെ ഒരു മഴ കണ്ടിട്ടില്ല..


 ആലുവാ മണപ്പുറം നിറയെ വെള്ളമാണല്ലോ..അമ്പലത്തിലും വെള്ളം കയറി..


കടലമ്മ ക്ഷോഭിച്ചു തുടങ്ങിയല്ലോ...തിര വരുന്ന വരവ് കണ്ടില്ലേ...


 ഉരുള്‍പ്പൊട്ടലും തുടങ്ങി...വീടെല്ലാം പൊട്ടിപ്പൊളിഞ്ഞു പോയി...


 മലമ്പുഴ ഡാം തുറന്നു...മറ്റുള്ള ഡാമുകളും തുറക്കാനുള്ള പരിപാടിയാ...




ഇടുക്കി ഡാമും 26 വര്‍ഷത്തിനു ശേഷം തുറന്നു...എന്താ വെള്ളം..
കൂടെ മുല്ലപ്പെരിയാറും, ഇടമലയാറും, ശബരി ഗിരിയും, ഭൂതത്താന്‍ കെട്ടും ഒക്കെ തുറന്നു.


 വെള്ളം ഓരോ കരയേയും എതിര്‍ത്തു തോല്‍പ്പിച്ചു കൊണ്ടിരുന്നു...
  

നോക്കെത്താദൂരത്ത് ചുവന്നു കലങ്ങിയ വെള്ളം മാത്രം..



 കൂടെ ഇടുക്കിയിലെ വെള്ളവും എത്തി...


 കൊച്ചി വിമാനത്താവളത്തിലും വെള്ളം...


വിമാനം നീന്താനും തുടങ്ങിയോ...



 പമ്പയിലും വെള്ളം കയറി


കുട്ടനാടും  വെള്ളം കൊണ്ട് മുങ്ങി...


 ചാലക്കുടിപ്പുഴ പെട്ടെന്ന് ക്ഷോഭിച്ചു വീടികളിലേക്ക് കയറി



ദൈവമേ...ഞാന്‍ എന്താ ഈ കാണണെ...കരയെങ്ങും കാണാനേയില്ല...


ഉരുള്‍പ്പൊട്ടലില്‍ എല്ലാം ഒലിച്ചു പോയി....മുറുക്കി പിടിച്ചോണേ




 ഈ ബോര്‍ഡ് കണ്ടോ...ഇത് എവിടമാ എന്ന് ഒരു പിടിയും കിട്ടുന്നില്ല...


പ്രളയ വെള്ളം ആരെയും കൂസാതെ തോന്നിയേടത്തു കൂടിയോഴുകി...


 ഓടിക്കോ വെള്ളം വരുന്നേ...


 ശ്ശൊ ഇതേതു പുഴയാ..എന്‍റെ വീട്ടീക്കൂടെ...ഒഴുകണേ....



 റോഡുകളെല്ലാം തച്ചു തകര്‍ത്തു...

 

വീടുകള്‍ ഒന്നൊന്നായി നിലം പൊത്തി...


 തൊടികളില്‍ കൂടി പല പുഴകളും ഒഴുകി...
 


വാഴച്ചാല്‍ നയാഗ്രയായി....



ദൈവമേ ഞാന്‍ എങ്ങോട്ട് പോകും..ഈ കൈക്കുഞ്ഞിനേയും കൊണ്ട്...
 

 ഒരു പശുവുണ്ടായിരുന്നതും പോയി..
വല്യമ്മച്ചീ തല്‍ക്കാലം എല്ലാവരും പോകുന്നിടത്തേക്ക് പോകാം..


 ഞങ്ങള്‍ ഒരു സൈന്യമായി ഇതാ വരുന്നു...
ഇത് ഞങ്ങളുടെ സഹായമല്ല..കര്‍ത്തവ്യമാണ് കടമയാണ്..



തോണി വരുന്നത് വരെ ഇങ്ങനെയും ഞങ്ങള്‍ രക്ഷിക്കും..



 കുഞ്ഞിനു മാറാന്‍ തുണി പോലുമില്ലാതെയാണ് ഓടിയത്..എങ്ങോട്ട് പോകുമെന്ന് ഒരു പിടിയുമില്ല..

 
 വല്യപ്പച്ചനു വയ്യ, ആരെങ്കിലും വേഗം വരണം..



 അച്ഛാ പേടിയാവുന്നു.....മോളേ പിടിച്ചിരുന്നോ...


ആലോചിക്കാന്‍ സമയമില്ല...ഞങ്ങള്‍ തന്നെ അക്കരെ നിന്ന് അവരെ രക്ഷിക്കും..



 നാഷണല്‍ ഹൈവേ കണ്ടോ...


 തോണിക്കാര് ഞങ്ങളെ രക്ഷിച്ചു കൊണ്ടു വന്നു..
വീണു കിടക്കുന്ന ബോര്‍ഡ് വായിച്ചോ..(സുഖം...ശാന്തി..!!)


  ഇന്ത്യന്‍നേവിയും സേനയും NDRF ഉം ഞങ്ങളുടെ കൂടെ കൈ കോര്‍ത്തു



ഞങ്ങള്‍ ചെറുപ്പക്കാര്‍ HAM റേഡിയോയുടെ കൂടെ call center തുറന്നു. നമ്മളില്‍ ഒരാളും സഹായം കിട്ടാതെ വിഷമിക്കരുത്...


 നാവിക സേനയുടെ കോപ്ടര്‍ പലരുടെ വീടുകളിലും ഇറങ്ങി..ജീവന്‍ രക്ഷിച്ചു.. ജീവിതത്തിലെ അസുലഭ സന്ദര്‍ഭങ്ങളില്‍ ഒന്നായി അത്..




 ജീവന്‍ രക്ഷിക്കുന്നവരുടെ ഊഷ്മളത ഞാന്‍ അടുത്തറിഞ്ഞു



 ഞങ്ങക്ക് വയ്യ ...മുറുക്കെ പിടിക്കണേ മോനേ...


 വല്യമ്മച്ചിയെ സൂക്ഷിച്ചു പിടിച്ചോ...


 മോനേ, എന്നെ മുറുക്കെ പിടിച്ചോ ....


പാലമില്ലെങ്കിലെന്താ....ഞങ്ങള്‍ ഉണ്ടാക്കാം...



 ദേ കണ്ടോ..സൂക്ഷിച്ചു കടക്കണം...


 അമ്മച്ചീ ഈ പടിയില്‍ ചവുട്ടി കയറിയ്ക്കോ...



 ഞങ്ങളുടെ പ്രിയ കേരളമേ...നീ മുങ്ങില്ല...ഞങ്ങള്‍ മുറുകെപ്പിടിച്ചിട്ടുണ്ട്...

 

 ഇനിയിപ്പോ അടുത്ത സഹായം..


ജീവന്‍ പണയം വച്ചും ...



 എന്താ ചെയ്യാ..ഇവന് വരാന്‍ ധിറുതിയായിരുന്നു..


 കണ്ണു തുറന്ന്‍ ആദ്യം കണ്ടത് വെള്ളം മാത്രം..ഈ ഭൂമിയില്‍ വെള്ളം മാത്രമേ ഉള്ളോ...



 ഞങ്ങളുടെ കളിക്കൂട്ടുകാരനെ ജീവന്‍ പോയാലും രക്ഷിക്കും...



കണ്ണടച്ചു തുറന്നപ്പോഴേക്ക് എല്ലാം ഒലിച്ചു പോയി...ഇനി എങ്ങോട്ട്


 ഇല്ല,  എല്ലാം തകരാന്‍ ഞങ്ങള്‍ അനുവദിക്കില്ല...


 സഹായങ്ങളുടെ കൂമ്പാരം...
 


  വല്യപ്പച്ചാ..പേടിക്കണ്ട..എല്ലാം ശരിയാവും...


 മോളേ, നിന്നെ ഞാന്‍ എവിടെയൊക്കെ തിരഞ്ഞു എന്നറിയാമോ.. ഇപ്പഴെങ്കിലും കിട്ടിയല്ലോ..
 


 സഹായത്തിന് അതിരില്ല....ഇനി ഇത് എല്ലാവര്‍ക്കും എത്തിക്കണം..
 


എന്‍റെ ഇന്നേവരെയുള്ള സമ്പാദ്യം,  എന്‍റെ പ്രിയ നാടിന് വേണ്ടി...


നന്ദി...എല്ലാവരോടും ഒരായിരം നന്ദി...


ഞങ്ങളുടെ പ്രിയ കേരളമേ...മുറുകെപ്പിടിച്ചോ...



പ്രകൃതി കോറിയിട്ട കറുത്ത ലിപികളില്‍ ഞങ്ങള്‍ സ്വര്‍ണ്ണക്കസവ് തുന്നിപ്പിടിപ്പിച്ചു .

ചരിത്രത്തിലെ  ഏറ്റവും വലിയ സഹായ സഹകരണ സംഘം ഉടലെടുത്തത് ആഗസ്റ്റ് 2018 ല്‍ കേരളത്തില്‍ ആണ്. നമുക്കഭിമാനിക്കാം.


കടപ്പാട്: എല്ലാവരോടും 

ചിത്രങ്ങള്‍ ലാപ്ടോപ്പില്‍ (വലിയ ഫ്രെയിമില്‍) കൂടുതല്‍ സന്ദ്രതയോടെ കാണാം.




No comments: