ഞാന്‍
ആറാം ക്ലാസ്സിലെ കണക്ക്
പരീക്ഷയില്‍ തോറ്റു.
ശ്രീധരന്‍
മാഷ് തോറ്റവരെയൊക്കെ പ്രത്യേകം
പ്രത്യേകം കണ്ടു,
ഒരു
കൈയില്‍ ഉത്തരക്കടലാസും,
മറ്റേ
കൈയ്യില്‍ ചോക്ക് പൊട്ടുമായി…!!
ചോക്ക്
പൊട്ടുകൊണ്ട് തുടയിലെ തൊലി
കൂട്ടിപ്പിടിച്ചു തിരുമ്മികൊണ്ട്
മാഷ് ചോദിച്ചു,
കണക്കൊന്നും
തലയില്‍ കേറണില്ല അല്ലേ,
സമയം
മെനക്കെടുത്താതെ നിനക്കൊക്കെ
കോഴിയെ വളര്‍ത്തിക്കൂടെടാ
പോയിട്ട്,
അച്ഛനും
അമ്മയ്ക്കും വല്ല ഉപകാരമെങ്കിലും
ആവും അത്…!!
ഒരുതരം
അസഹ്യമായ പൊള്ളുന്ന വേദന.
വേദനകൊണ്ട്
കാലും തുടയും താനേ പൊങ്ങിയും
താണും കൊണ്ടിരുന്നു.
ക്രമേണ
വേദന ഒരു വിറയലായി ദേഹമാസകലം
വ്യാപിച്ചു.
മാഷ്
പിടി വിട്ടുവെങ്കിലും കാല്‍
അങ്ങനെത്തന്നെ നില്‍ക്കുകയാണ്.
പൂര്‍
വ സ്ഥിതിയിലാകാന്‍ മറന്നുപോയ
വിറയ്ക്കുന്ന കാലും തുടയും
പതുക്കെ പതുക്കെ തടവിക്കൊണ്ട്
നിറ കണ്ണുകളോടെ വേച്ച് വേച്ച്
ഞാന്‍ ഏറ്റവും പുറകിലുള്ള
ബഞ്ചിലേക്ക് നടന്നു.
കൂട്ടുകാര്‍
പലരും സഹതാപത്തോടെ നോക്കുന്നു.
ചിലരുടെ
ഊഴം കഴിഞ്ഞിരിക്കുന്നു.
ചിലര്‍
കാത്തിരിക്കുന്നു….!!
നല്ല
മാര്‍ക്ക് കിട്ടിയവര്‍ ചെറു
പുഞ്ചിരിയോടെയാണോ നോക്കുന്നത്
എന്നെനിക്ക് തോന്നി…!!
വേദന
കുറച്ചു ശമിച്ചു തുടങ്ങിയപ്പോള്‍
എന്‍റെ മനസ്സില്‍ മാഷ് പറഞ്ഞ
കോഴിയുടെ കാര്യം നാമ്പെടുത്തു.
ഇനി
ഇങ്ങനെ വെറുതെ നടന്നാല്‍
പറ്റില്ല,
കണക്കില്‍
നല്ല മാര്‍ക്ക് വാങ്ങണം,
കോഴിമുട്ട
എണ്ണാനും കണക്കറിയണമല്ലോ…!!
ദിവസങ്ങള്‍
അധികം മുന്നോട്ടു പോയില്ല..
കാര്യങ്ങള്‍
വേഗം തന്നെ തെളിഞ്ഞു തുടങ്ങി.
കണക്കിലെ
ഗുണിക്കലും,ഹരിക്കലും
പഠിക്കുന്നതിലും ഭേദം കോഴിയെ
വളര്‍ത്തകയായിരിക്കും നല്ലത്..
കോഴി
വളര്‍ത്തല്‍ അത്ര മോശപ്പെട്ട
കാര്യമൊന്നുമല്ല,
അച്ഛനമ്മമാര്‍ക്ക്
എന്തെങ്കിലും ഉപകാരവുമാകുമല്ലോ..!!
ഒരു
ഞായറാഴ്ച്ച അബ്ദുക്ക പതിവുപോലെ
കോഴികളെ,
കയറു
കെട്ടിയ വലിയ കുട്ടയില്‍
ചുമന്ന്‍ വില്‍ക്കാന്‍ കൊണ്ട്
പോകുന്നു.
അബ്ദുക്കാ,
കോഴിണ്ടോ...ഞാന്‍
അബ്ദുക്കയെ നീട്ടി വിളിച്ചു.
അബ്ദുക്ക
വീട്ടില്‍ വന്നാപ്പിന്നെ
കോഴിയെ വാങ്ങിപ്പിക്കാതെ
വിടില്ല.
അത്രയ്ക്ക്
ചപ്പടാച്ചിയാണ് മൂപ്പര്‍ക്ക്.
അബ്ദുക്ക
കൊട്ടയിറക്കിയ ഉടനെ ഞാന്‍
കോഴികളുടെ വിലയൊക്കെ
ചോദിച്ചു...എനിക്ക്
വളര്‍ത്താന്‍ രണ്ട് കോഴികളെ
വേണം. ..!!
അമ്മ
എതിര്‍ക്കുന്നതിന് മുന്‍പ്തന്നെ
അബ്ദുക്ക കാര്യം മനസ്സിലാക്കി,
മൂന്ന്‍
കോഴിക്കുഞ്ഞുങ്ങളെ പുറത്തെടുത്തു.
ഒരു
പൂവനും രണ്ടു പിടയും.
അമ്മ,
ഇതൊന്നും
ഇവിടെ വേണ്ട എന്ന് പറഞ്ഞ്
എതിര്‍ക്കാന്‍ ശ്രമിച്ചു,
പക്ഷെ
അബ്ദുക്ക വിട്ടില്ല..
ങ്ങള്
ഇതിന് കായൊന്നും തരണ്ടാന്നും,
മോന്‍
ഇതിനെ വളര്‍ത്തട്ടെ… കോഴി,
മുട്ടയിടാന്‍
തുടങ്ങുമ്പോ കായ് തന്നാ മതി…
ഇനിയിപ്പോ
അമ്മ എന്ത് പറഞ്ഞാലും അബ്ദുക്ക
കേക്കില്ല.
കോഴിക്കുഞ്ഞുങ്ങളെ
എനിക്ക് കിട്ടിയത് തന്നെ…!!
അങ്ങനെ
അബ്ദുക്ക തനിക്ക് നഷ്ടം
പറ്റാത്ത രീതിയില്‍ കച്ചവടം
നടത്തി,
കാശും
വാങ്ങിപ്പോയി.
തന്‍റെ
സ്വന്തം കോഴികളെ കണ്ട് എനിക്ക്
അഭിമാനവും സന്തോഷവും തോന്നി.
ഞാന്‍
ആലയില്‍ അവയ്ക്ക് ഒരു കുഞ്ഞു
കൂട് ഉണ്ടാക്കി.
അവയ്ക്ക്
നെല്ലും,
അരിയും,
തവിട്
കൂട്ടിക്കുഴച്ച ഗോതമ്പ്
ഉരുളയും ധാരാളം കൊടുത്തു.
വേഗം
വളര്‍ന്ന് മുട്ടയിടട്ടെ..
മൂന്നു
മാസങ്ങള്‍ കൊഴിഞ്ഞു വീണതറിഞ്ഞില്ല.
പൂവന്‍റെ
തലയിലെ ചുവന്ന പൂവ് അതിവേഗം
തെളിഞ്ഞു തുടങ്ങി.
കൂടെ
പിന്നിലെ അങ്കവാലും മുളച്ചു..
ഞാന്‍
അവന് ചൊങ്കന്‍ എന്ന്‍ പേരിട്ടു.
ചുവന്ന
പൂവും അങ്കവാലും ഉള്ള വീരന്‍…!!
ഞാന്‍
ചൊങ്കാ എന്ന്‍ വിളിച്ചാല്‍
സഖിമാരുമോത്ത് അവന്‍ ഓടി
വരും.
അതിരാവിലെ
എല്ലാവരെയും കൂക്കി ഉണര്‍ത്തുന്ന
പണിയും അവന്‍ ഏറ്റെടുത്തു.
ഒരു
ദിവസം തീരെ പ്രതീക്ഷിക്കാതെ
അവരുടെ ഇടയില്‍ ഒരു വില്ലന്‍
പ്രത്യക്ഷപ്പെട്ടു.
അടുത്ത
വീട്ടിലെ ദാമുവേട്ടന്‍റെ
പൂവന്‍.
അവന്‍
ചൊങ്കനേക്കാള്‍ ഉയരവും തടിയും
ഉള്ളവനായിരിന്നു.
അവന്‍
എന്‍റെ ചൊങ്കനെ കൊത്തിയോടിച്ചു.
ചൊങ്കന്‍
പലപ്പോഴും കൂട്ടത്തില്‍
ചേരാന്‍ നോക്കിയെങ്കിലും
നടന്നില്ല.
ചൊങ്കന്‍
പെട്ടെന്ന്‍ ഒറ്റയ്ക്കായ
പ്രതീതി.
അവന്‍റെ
ബാല്യകാല സഖിമാര്‍ ഇപ്പോള്‍
ദാമുവേട്ടന്‍റെ പൂവന്‍റെ
കൂടെയാണ് നടക്കുന്നത്.
ആര്‍ക്കും
സംഭവിക്കാവുന്ന ഒരു പ്രത്യേക
വിഷമ സ്ഥിതി.
ഞാന്‍
ആ പൂവനെ കല്ലെറിഞ്ഞോടിച്ചു.
അവന്‍
കുറച്ചു നേരം മാറി നില്‍ക്കുമെങ്കിലും
ഉടനെ വീണ്ടും തിരിച്ചു വരും.
ദാമുവേട്ടന്‍റെ
വീട്ടില്‍ അഞ്ചാറ് പിടക്കോഴികള്‍
ഉണ്ട്,
അതൊന്നും
പോരാഞ്ഞിട്ട് അവന്‍ ഇവിടെ
വന്നു മേയുന്നു….എന്‍റെ
ചോങ്കനെ ഒറ്റപ്പെടുത്തുന്നു,
കൊച്ചാക്കുന്നു...എന്തെങ്കിലും
ചെയ്തേ പറ്റൂ...
ഇങ്ങനെ
ദിവസങ്ങള്‍ തുടര്‍ന്നു.
എന്‍റെ
ചൊങ്കന്‍റെ ആത്മ വിശ്വാസം
കുറഞ്ഞു തുടങ്ങിയോ എന്ന്‍
സംശയം.
ഇങ്ങനെ
പോയാല്‍ ചൊങ്കന്‍ ജീവിത കാലം
മുഴുവന്‍ അങ്കവാലും നാട്ടയില്‍
തിരുകി നടക്കേണ്ടി വരും.
..അത്
ശരിയാകില്ല...
ഞാന്‍
ദാമുവേട്ടന്‍റെ പൂവനെ ഒരിക്കല്‍
ചതിയില്‍ പിടിച്ചു,
എന്നിട്ട്
കഞ്ഞി വെള്ളത്തില്‍ മുക്കി
വിട്ടു.
നനഞ്ഞ
കോഴിക്ക് ആത്മ വീര്യം
കുറയുമത്രെ..അതും
കഞ്ഞിവെള്ളത്തിലാകുമ്പോള്‍
ആക്കം കൂടും.
എന്നിട്ട്
ആ തക്കം നോക്കി ഞാന്‍ ചൊങ്കനെ
അവന്‍റെ മുന്നില്‍ കൊണ്ടുപോയി
ഇട്ടു.
എതിരാളി
ചെറുതാണെന്ന് അവന് തോന്നിയാലോ..
പക്ഷേ
അത് കുറച്ചു നേരത്തേക്ക്
മാത്രമായിരുന്നു.
ചൊങ്കന്‍
ഒന്ന് എതിര്‍ക്കാന്‍
നോക്കിയെങ്കിലും,
കാര്യം
മനസ്സിലായപ്പോള്‍ പേടിച്ച്
ജീവനും കൊണ്ടോടി.
പിന്നൊരിക്കല്‍
ഞാന്‍ ആ വില്ലനെ കൂട്ടില്‍
ഇട്ടടച്ചു.
അവിടെ
പട്ടിണി കിടക്കട്ടെ.
ക്ഷീണിക്കുമ്പോ
ചൊങ്കനെ മുന്‍പില്‍ കൊണ്ടുപോയി
വിടാം.
അതും
വലിയ ഫലം കണ്ടില്ല.
ചൊങ്കന്‍
അമ്പേ പേടിച്ചിരിക്കുന്നു.
ഇടക്കിടയ്ക്ക്
ചില ചില്ലറ എതിര്‍പ്പുകള്‍
നടന്നെങ്കിലും ചൊങ്കന്
അധികനേരം പിടിച്ചു
നില്‍ക്കാനാകുന്നില്ല.
ഞാനും
ചൊങ്കനും എന്ത് ചെയ്യണമെന്ന്
അറിയാതെ കുഴങ്ങി.
പക്ഷെ
ഞാന്‍ അവന് കൂടുതല്‍ നല്ല
ആഹാരങ്ങള്‍ കൊടുത്ത് ആത്മ
വിശ്വാസം കൂട്ടിക്കൊണ്ടിരുന്നു.
ഇതിനിടയില്‍
കൂടെയുണ്ടായിരുന്ന പിടക്കോഴികള്‍
മുട്ടയിട്ടു തുടങ്ങി.
പാവം
ചൊങ്കന്‍,
അത്
അവനെ ആകെ മാനസികമായി
തളര്‍ത്തിയിട്ടുണ്ടാകണം.
അവന്‍
പലപ്പോഴും കിണറ്റിന്‍റെ
മതിലിലും,
മരത്തിന്‍റെ
ഉയരത്തെ കൊമ്പത്തും കയറി
നില്‍ക്കുന്നത് കാണാന്‍
തുടങ്ങി.
അവന്‍റെ
ജീവിത പരാജയം,
അവനെ
ഏതെങ്കിലും അത്യാഹിതത്തില്‍
കൊണ്ടു ചെന്നെത്തിക്കുമോ
എന്ന്‍ ഞാന്‍ ഭയന്നു.
പക്ഷെ
അവന്‍ നല്ല ആഹാരം കഴിച്ച്
ഉയരവും തടിയും കൂട്ടിക്കൊണ്ടിരുന്നു.
ഇടക്കിടയ്ക്ക്
വില്ലന്‍ കോഴിയോടുള്ള എതിര്‍പ്പ്
കൂടുതല്‍ കാണിച്ചു കൊണ്ടിരുന്നു,
എല്ലാം
പരാജയത്തില്‍ കലാശിച്ചുവെങ്കിലും.
എനിക്ക്
കണക്കിലെ കൂട്ടലിലും ഹരിക്കലിലും
ഒന്നും ശ്രദ്ധയില്ലാതെയായി.
എങ്ങനെയെങ്കിലും
ചൊങ്കനെ ജയിപ്പിക്കണം.
ക്രിസ്തുമസ്
പരീക്ഷ അടുത്തടുത്തു വരുന്നു.
ഇടയില്‍
പല ക്ലാസ് പരീക്ഷകളും.
ഇടയ്ക്ക്
ശ്രീധരന്‍ മാഷ് കണ്ടപ്പോള്‍
കോഴിയെ വളര്‍ത്തുന്ന കാര്യം
ചിരിച്ചുകൊണ്ട് ഓര്‍മ്മിപ്പിച്ചു.
ഞാന്‍
പതുക്കെ തലയാട്ടി.
മാഷ്
അതത്ര കാര്യമായി എടുത്തില്ല
എന്ന്‍ തോന്നുന്നു.
ഒരു
ദിവസം രാവിലെ ഞാന്‍ പഠിക്കാന്‍
പുസ്തകവുമായി പൂമുഖത്തേയ്ക്ക്
നടന്നു.
തൊടിയില്‍
നിന്ന്‍ കോഴികളുടെ ഒച്ചയും
ബഹളവും കേള്‍ക്കുന്നതായി
തോന്നി.
ഞാന്‍
ജനലിലൂടെ എത്തി നോക്കിയപ്പോള്‍
ആ വില്ലന്‍ പൂവന്‍ ചൊങ്കനെ
കൊത്താന്‍ പുറകെ ഓടുകയാണ്.
പൊടുന്നനെ
ചൊങ്കന്‍ തിരുഞ്ഞു നിന്നു.
അവന്‍
തിരിച്ച് എതിര്‍ക്കാന്‍
തുടങ്ങി.
ആ
കയര്‍പ്പിന്‍റെ ശക്തികണ്ട്
വില്ലന്‍ ഒന്ന്‍ അമ്പരന്നു.
ചൊങ്കന്‍
വിട്ടില്ല.
അവന്‍
ആഞ്ഞു കൊത്തി.
നഖവും
കൊക്കും ഉപയോഗിച്ച് എതിര്‍ത്തു.
ആ
എതിര്‍പ്പില്‍ വില്ലന് പേടി
പടര്‍ന്നു.
അവന്‍
തിരിഞ്ഞ് ഓടാന്‍ തുടങ്ങി.
ചൊങ്കന്‍
പുറകെയും.
അവര്‍
അങ്ങനെ ദാമുവേട്ടന്‍റെ
വേലിയരികില്‍ എത്തി.
തന്‍റെ
സ്ഥലത്തെത്തിയാലുള്ള
ആത്മവിശ്വാസം കൊണ്ട് ആകാം,
വില്ലന്‍
തിരഞ്ഞു നിന്നു.
അവര്‍
അവിടെ അങ്കത്തട്ടിലെന്ന പോലെ
ചാടിയും പറന്നും അങ്കം വെട്ടി.
രണ്ടു
പേരുടെയു ചുകന്ന പൂവില്‍
നിന്നും രക്തം ഒഴുകി.
തൂവലുകള്‍
പറന്നുയര്‍ന്നു..
അല്‍പ
സമയത്തെ യുദ്ധത്തിനു ശേഷം
ചൊങ്കന്‍ ക്ഷീണിക്കുന്ന
ലക്ഷണങ്ങള്‍.
വില്ലന്‍
ആഞ്ഞു കൊത്തി.
അതിര്‍ത്തിയില്‍
നിന്ന് വില്ലന്‍ ചൊങ്കനെ
തുരത്താന്‍ തുടങ്ങി.
ചൊങ്കന്‍
ഓടി. പുറകെ
വില്ലനും.
രണ്ടുപേരും
എന്‍റെ വീടിന്‍റെ മുറ്റത്തെ
പുളിമരച്ചുവട്ടിലേയ്ക്ക്.
വീടിനു
മുന്നില്‍ എത്തിയപ്പോള്‍
ചൊങ്കന്‍ ധൈര്യം സംഭരിച്ച്
തിരിഞ്ഞു നിന്നു.
അവിടെ
പൊരിഞ്ഞ യുദ്ധം പൊട്ടിപ്പുറപ്പെട്ടു.
വില്ലന്‍
തീരെ പ്രതീക്ഷിക്കാത്ത പല
അടവുകളും ചൊങ്കന്‍ പുറത്തെടുത്തു.
ഇതു
കണ്ടു ഭയന്ന വില്ലന്‍ ഓട്ടം
തുടങ്ങി.
പുറകെ
ചൊങ്കനും.
അതിര്‍ത്തി
എത്തുന്നതിന് മുന്‍പ് അവര്‍
തിരിച്ചിങ്ങോട്ട്,
പുളിച്ചുവട്ടില്‍
നിന്നങ്ങോട്ട്…ഓടിനടന്നുള്ള
അങ്കം..
അങ്ങനെ
സിനിമയെ വെല്ലുന്ന സംഘട്ടനങ്ങള്‍.
ഞാന്‍
പഠിക്കാന്‍ എടുത്ത കണക്ക്
പുസ്തകം തുറക്കുക പോലും
ചെയ്യാതെ ഈ യുദ്ധം,
എല്ലാം
മറന്ന്,
നോക്കി
നിന്നു...
അരമണിക്കൂര്‍
നേരത്തെ,
അതിര്‍ത്തികള്‍
കയറിയിറങ്ങിയ യുദ്ധത്തിനൊടുവില്‍
വില്ലന്‍ വേലി കടന്ന്‍
ദാമുവേട്ടന്‍റെ വീട്ടിലേക്കോടി.
ചൊങ്കന്‍
വിജയക്കൊടി പാറിച്ചു കൊണ്ട്
മടങ്ങി വരുന്നു.
അവന്‍
സഖിമാരുടെ അടുത്തേക്കോടി...അവരുടെ
മുന്നില്‍ ഒരു പ്രത്യേക തരം
നൃത്തം ചവിട്ടി.
ആനന്ദ
നൃത്തം...സാംബാ….!!
അപ്പോഴേയ്ക്ക്
അമ്മ അടുക്കളയില്‍ നിന്ന്‍
വിളിച്ചു ചോദിക്കുന്നു.
എടാ
നിനക്ക് സ്കൂളില്‍ പോകാന്‍
സമയമായില്ലേ?…
സമയം
വൈകിയത് ഞാന്‍ അറിഞ്ഞതേയില്ല.
കയ്യില്‍
കിട്ടിയ പുസ്തകങ്ങളൊക്കെ
പെറുക്കിക്കെട്ടി ഞാന്‍
സ്കൂളിലേക്കോടി..
വഴിയിലൂടെ
തുള്ളിച്ചാടി ഓടുന്നതിനിടയില്‍
എന്‍റെ ചുണ്ടില്‍ മൂളിപ്പാട്ട്
വിടര്‍ന്നു..
തെളിഞ്ഞു
പ്രേമ യമുന വീണ്ടും..
ഒഴിഞ്ഞു
ബാഷ്പ മേഘ വര്‍ഷം...
ക്ലാസ്സില്‍
ആദ്യത്തെ പീരീഡില്‍ത്തന്നെ
ശ്രീധരന്‍ മാഷ് കടന്നു
വരുന്നത് കണ്ട് ഞാന്‍ ഞെട്ടി,
ഇന്ന്
കണക്ക് പരീക്ഷയാണ്….!!
Nanayittnd, good narration and enjoyed reading.
ReplyDeleteഎന്താ കോഴിയങ്കം!!! കെങ്കേമം.വായിച്ചു,ആസ്വദിച്ചു.
ReplyDeleteശ്രീധരന്മാസ്റ്റരുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം
കോഴിയങ്കം കെങ്കേമം.വായിച്ചു,ആസ്വദിച്ചു.
ReplyDeleteശ്രീധരന്മാസ്റ്റരുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം
Very good
ReplyDelete