Thursday, 13 April 2023

കന്യാകുമാരി



 

ഒരു അവധിക്കാലത്ത് ഞങ്ങള്‍ കന്യാകുമാരിയിലേയ്ക്ക് യാത്ര പുറപ്പെട്ടു. ഒലവക്കോട്ട് നിന്ന് ട്രെയിനില്‍ ആണ് പുറപ്പെട്ടത്‌. ധാരാളം ചരിത്ര സ്മാരകങ്ങളുള്ള ഭാരതത്തിന്‍റെ തെക്കേ അറ്റത്തെ മുനമ്പ്‌. മൂന്ന് സമുദ്രങ്ങള്‍ സമാഗമിക്കുന്ന സ്ഥലം. സമുദ്രത്തില്‍ തലയെടുത്ത് നില്‍ക്കുന്ന വിവേകാനന്ദപ്പാറ, കന്യാകുമാരി ദേവിയുടെ ക്ഷേത്രം, കപ്പലുകള്‍ക്ക് വഴി കാട്ടിയായിരുന്ന ദൂരെ നിന്ന് കാണുന്ന കന്യാകുമാരി ദേവിയുടെ തിളങ്ങുന്ന മൂക്കുത്തി, എന്ന് വേണ്ട, ചരിത്രമുറങ്ങുന്ന ആത്മീയ സ്ഥലങ്ങള്‍ കാണാന്‍ നിറയെ.

ഞങ്ങള്‍ അച്ഛനും അമ്മയും കുഞ്ഞനും അടങ്ങുന്ന കൊച്ചു കുടുംബവും കൂടെ അമ്മായിയമ്മയും കൂടി തിരുവനന്തപുരത്തെത്തി. തിരുവനന്തപുരം സ്റ്റേഷനില്‍ എത്തിയപ്പോള്‍ ആണ് അറിഞ്ഞത് മുന്നില്‍ എവിടെയോ മണ്ണിടിഞ്ഞത് കാരണം വഴി മുടങ്ങിക്കിടക്കുകയാണത്രേ.വണ്ടി മുന്നോട്ട് പോകില്ലത്രേ. ഞങ്ങള്‍ കുടുങ്ങി. ഇനി ഇപ്പോള്‍ ബസ്സില്‍ യാത്ര ചെയ്യാതെ നിവൃത്തിയില്ല.

പക്ഷേ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ കണ്ടത് അവിടെയും മിന്നല്‍ പണിമുടക്കാണ് . വണ്ടികള്‍ നിന്നിടത്തു നിന്നും അനങ്ങുന്നില്ല. ജനങ്ങള്‍ ബസ് സ്റ്റാന്റില്‍ തിങ്ങി നിറഞ്ഞിരിക്കുന്നു. കെ എസ് ആര്‍ ടി സി യുടെ മിന്നലിന്‍റെ കൂടെ ആകാശത്തും മിന്നല്‍ കണ്ടു തുടങ്ങി. മഴ ഇപ്പോള്‍ പൊട്ടി വീഴും എന്നുള്ള അവസ്ഥ.

ഞങ്ങള്‍ അവിടെ കുടുങ്ങി. കുറേ സമയം അവിടെ അങ്ങിനെ തൃശങ്കു സ്വര്‍ഗത്തിലായി കഴിച്ചു കൂട്ടി. ആകാശത്തെ കാറുകള്‍ ഇരുണ്ടു, ഉരുണ്ടു. മുകളില്‍ നിന്നും മഴ നൂല്‍ താഴേയ്ക്ക് ഇറങ്ങി വന്നു തുടങ്ങി.

ബസ് സ്റ്റാന്റില്‍ ജനങ്ങളുടെ തിരക്ക് കൂടിക്കൂടി വന്നു. എങ്ങോട്ട് പോകേണ്ടൂ എന്നറിയാതെ ഉഴലുന്ന ജനങ്ങള്‍.

ഞങ്ങളുടെ ഭാഗ്യത്തിന് അധികം താമസിയാതെ ഒരു ബസ് ഉരുണ്ട് ഞങ്ങളുടെ മുന്നില്‍ എത്തി. ഈ ബസ്സ്‌ കന്യാകുമാരിക്കുള്ള ആദ്യത്തേതും അവസാനത്തേതും ആയ ബസ്സാണത്രേ. ഞങ്ങളുടെ ആകുലത കണ്ട് സമരക്കാര്‍ക്ക് മനസ്സലിഞ്ഞുവോ, അറിയില്ല. ആ ബസ്സിനുള്ളില്‍ കയറിപ്പറ്റാന്‍ ഒരു പൂരത്തിന്‍റെ ജനങ്ങള്‍. ഞങ്ങള്‍ എന്തു ചെയ്യേണ്ടൂ എന്ന് ഒരു നിമിഷം പകച്ചു നിന്നു. ബസ്സിന്‍റെ വാതിലിലൂടെ നേരേ ചൊവ്വേ കയറിപ്പറ്റാന്‍ ഒരു തരത്തിലും സാദ്ധ്യമല്ല. ജനങ്ങള്‍ ബസ്സിന്‍റെ നാല് വശത്ത് കൂടിയും ഇടിച്ചു കയറുകയാണ്. ആര്‍ക്കും ജനലും ഷട്ടറും ഒന്നും പ്രശ്നമല്ല.

ആലോചിച്ചു നില്‍ക്കാന്‍ സമയമില്ല. ഞങ്ങളുടെ കൊച്ചു കുഞ്ഞനെ പൊക്കിയെടുത്ത് സീറ്റില്‍ ഇട്ടു. ഒരു സീറ്റ് കിട്ടുമോ അര സീറ്റ് കിട്ടുമോ..സംശയം. അവന് സീറ്റ് പിടിക്കാന്‍ അത്ര വശം പോര. കുഞ്ഞനല്ലേ പയറ്റി തെളിഞ്ഞ് വരുന്നല്ലേ ഉള്ളു. ഞങ്ങള്‍ അമ്മായിയമ്മയെ പോക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ അദ്ധ്വാനവും അവരുടെ മെയ് വഴക്കവും കൊണ്ട് പതുക്കെ ഉരുണ്ട് ജനലിന് അപ്പുറത്തുള്ള സീറ്റിലേയ്ക്ക് അവര്‍ മറിഞ്ഞു വീണു. ഹാവൂ സമാധാനം. രണ്ട് സീറ്റ് ഉറപ്പ്. ഇനി വണ്ടിയില്‍ ഇടയ്ക്കിരുന്നോ നിന്നോ ഒക്കെ പോകാം.

സമയം വൈകുന്നേരം ആറു മണി. ഇനി രണ്ടു മണിക്കൂറെങ്കിലും വേണം കന്യാകുമാരിയെത്താന്‍. ബസ്സ്‌ പതുക്കെ പുറപ്പെട്ടു. കൂടെ മഴയും കനത്തു.

വഴിയില്‍ മിന്നല്‍ പണിമുടക്ക് പലയിടത്തും എത്തി നോക്കിയെങ്കിലും ഞങ്ങള്‍ അതൊക്കെ തട്ടിമാറ്റി പതുക്കെ മുന്നോട്ട് നീങ്ങി.

ഏകദേശം ഒന്‍പത് മണിയോടെ ഹോട്ടലില്‍ എത്തി. കനത്ത മഴ കാരണം കറന്റു ആ ഭാഗത്തൊന്നും ഇല്ല. മെഴുകുതിരി വെളിച്ചത്തില്‍ അത്താഴം കഴിച്ച് ഞങ്ങള്‍ കിടക്കാനൊരുങ്ങി.

നാളെ അതിരാവിലെ സൂര്യന്‍ ഉദിക്കുന്നത് കാണാന്‍ പോകണം. ഏറ്റവും ഭംഗിയുള്ള സൂര്യോദയ-അസ്തമനക്കാഴ്ചകളില്‍ ഒന്നാണത്രേ ഇവിടുത്തേത്. സൂര്യന്‍ഉദിക്കുന്നതും അസ്തമിക്കുന്നതും കടലില്‍ തന്നെ എന്ന പ്രത്യേകതയും ഇവിടെയുണ്ട്. മഴയും മഴക്കാറും മറയ്ക്കാതിരുന്നാല്‍ മതിയായിരുന്നു !!! ഈ കാഴ്ചകളൊക്കെ കാണാന്‍ ഭാഗ്യം വേണം, നേരെ കാണണമെങ്കില്‍ അതിലേറെ ഭാഗ്യവും.

നേരം വെളുക്കുമ്പോഴെയ്ക്ക് മഴ നിന്നിരിക്കുന്നു. ഞങ്ങള്‍ പുലര്‍ച്ചെ ഒരുങ്ങി കടല്‍തീരത്തെത്തി. ഇന്നലെ പെയ്ത മഴയുടെ ബാക്കി വെള്ള ക്കാറുകള്‍ വെള്ളക്കൊറ്റികള്‍ പോലെ അങ്ങിങ്ങ് പാറി നടക്കുന്നു.

രാവിലെ അഞ്ചരയോടടുത്ത് സൂര്യന്‍റെ ആദ്യകിരണങ്ങള്‍ ഭൂമിയില്‍ പതിച്ചു. പരന്നു കിടക്കുന്ന കടലും മണല്‍പരപ്പും ഒരുപോലെ കാണായി. അവിടെ ഉദിച്ചുയരുന്ന സൂര്യനെ കാണാന്‍ വ്യൂ പോയിന്‍റ് ഉണ്ടാക്കിയിട്ടുണ്ട്.

അതിനു മുകളില്‍ കയറി നോക്കിയ ഞെങ്ങളെ കാത്തിരുന്ന കാഴ്ച് വളരെ ആകര്‍ഷകമായിരുന്നു. വളരെ വലിയ വട്ടത്തില്‍ കടലില്‍ നിന്ന് ഉദിച്ചുയരുന്ന ചുവന്ന സൂര്യന്‍. സൂരുന്‍റെ വെളിച്ചം തട്ടി അടുത്തുള്ള മേഘപാളികള്‍ ഒക്കെ ചുവന്നിരിക്കുന്നു. പിന്നെ പതുക്കെ സൂര്യന്‍ ഓറഞ്ച് നിറമായി. ഒപ്പം തന്നെ പതുക്കെ വലിപ്പം ചെറുതാകുകയും നിറം മാറുകയും ചെയ്യുന്ന സൂര്യന്‍റെ കാഴ്ച് ഒന്ന് വേറെത്തന്നെയാണ്. ഈ വളരെ ചുരുങ്ങിയ സമയത്തെ സൂര്യന്‍റെ കാഴ്ച് കാണാന്‍ കടല്‍തീരത്ത് എത്ര ജനങ്ങളാണ് വന്നിരിക്കുന്നത്.!!

താമസിയാതെ ഞങ്ങള്‍ ഹോട്ടലിലേയ്ക്ക് മടങ്ങി. പ്രാതലൊക്കെ കഴിഞ്ഞ്‍ വിവേകാനന്ദപ്പാറ കാണാനിറങ്ങി. അതിന് ഫെറിയില്‍ പോകണം. 50 രൂപ ടിക്കെറ്റ് എടുക്കണം. വലിയ ബോട്ടില്‍ നിറയെ ആളുകള്‍. ദൂരെ നിന്ന് തന്നെ വിവേകാനന്ദപ്പാറ നന്നായി കാണാം. അതിനു തൊട്ടടുത്തുള്ള വലിയ തിരു വള്ളുവര്‍ പ്രതിമയും. ഞെങ്ങളുടെ ബോട്ട് തിരമാലകള്‍ക്ക് മുകളിലൂടെ പതുക്കെ നീങ്ങി ആ വലിയ പാറയ്ക്കടുത്തുള്ള ബോട്ട് ജെട്ടിയിലെത്തി, ഇറക്കി.

ഞങ്ങളെ അവിടെ കാത്തിരുന്നത് കണ്ണിനെ കുളിര്‍പ്പിക്കുന്ന അനുഭവമായിരുന്നു. ഉള്ളില്‍ പഞ്ചലോഹത്തില്‍ തീര്‍ത്ത വിവേകാനന്ദന്‍റെ അതികായ പ്രതിമ. അതിശാന്തമായ അന്തരീക്ഷം. താഴത്ത് ‍ ധ്യാനത്തിനുള്ള ഹാള്‍. ഹാളിനു മുന്നില്‍ ആയി ഓം എന്നെഴുതിയ ഒരു വെളിച്ചം. ആര്‍ക്കും കുറച്ചു നേരം ഇരുന്ന് ധ്യാനിക്കാന്‍ തോന്നുന്ന തണുപ്പുള്ള പ്രശാന്തമായ അന്തരീക്ഷം. അവിടെ കുറച്ചു നേരം ഇരുന്ന് മനസ്സ് ശാന്തമാക്കിയ ശേഷം ഞങ്ങള്‍ പുറത്തിറങ്ങി. ചുറ്റും കടല്‍. തിരമാലകള്‍ പാറയില്‍ തട്ടി പത നുരകളായി മാറുന്നത് എത്ര കണ്ടാലും മതി വരാത്ത കാഴ്ചയാണ്. ഓരോ തിരമാലയും ആവേശത്തോടെ ആ വലിയ പാറയെ കെട്ടി പുണര്‍ന്നു, അലിഞ്ഞില്ലാതായി. അതില്‍ തട്ടി വരുന്ന തണുത്ത കാറ്റ് വെയിലിന്‍റെ ചൂടിനെ ഒട്ടൊന്ന് കുറച്ചു. കൂടെ കന്യാകുമാരി ദേവിയുടെ കാല്‍ പതിഞ്ഞ ഇടം എന്ന് പറയപെടുന്ന ഇടവും കാണാം. സ്വാമി വിവേകാനന്ദനോട് വിട പറഞ്ഞു ഞങ്ങള്‍ ബോട്ടില്‍ കയറി.

അടുത്തു തന്നെ തിരുവള്ളുവരുടെ ഒരു വലിയ പ്രതിമ ഉണ്ട്. അവിടെയും ഇറങ്ങി ആ അതികായ പ്രതിമയുടെ അഭൌമമായ ഭംഗി ആസ്വദിച്ച് ഞങ്ങള്‍ ബോട്ടില്‍ തീരത്തേയ്ക്ക് തിരിച്ചു.

ഇനി കന്യാകുമാരി ക്ഷേത്രം. തമിഴ് നാട്ടിലെ ഒരു ക്ഷേത്രത്തിന്‍റെ ചിട്ടയും മട്ടും ഉണ്ട് കന്യാകുമാരി ക്ഷേത്രത്തിന്. ചുവന്ന വരകളുള്ള ക്ഷേത്ര മതില്‍. കൊത്തുപണികള്‍ കൊണ്ട് നിറഞ്ഞ ക്ഷേത്ര ഗോപുരങ്ങള്‍. ഞങ്ങള്‍ തൊഴുകുമ്പോള്‍ മുക്കുത്തി മുഖത്ത് തിളങ്ങുന്നത് ശ്രദ്ധിക്കാന്‍ മറന്നില്ല. അത് ക്ഷേത്രത്തിനു പുറത്ത് നിന്നും നന്നായി തിളങ്ങുന്നത് കാണാം. പണ്ട് അത് നോക്കിയാണത്രേ പല കപ്പിത്താന്‍മാരും രാത്രികളില്‍ കപ്പലുകളെ പാറകളില്‍ ഇടിച്ചു തകരാതെ നിയന്ത്രിച്ചിരുന്നത്.

അവിടെയുള്ള കടല്‍പ്പുറത്ത് പല നിറങ്ങളിലും ആകൃതിയിലുമുള്ള മണല്‍ ചിതറിക്കിടക്കുന്നത് കാണാം. നല്ല ഭംഗിയുള്ള മണലുകള്‍. കന്യാകുമാരിദേവി ശിവനെ കല്യാണം കഴിക്കാന്‍ കാത്തിരുന്നു ക്ഷമ കെട്ടപ്പോള്‍ ഉണ്ടാക്കി വച്ചിരുന്ന ചോറും കറികളും എടുത്ത് എറിഞ്ഞതാണത്രേ.!! എന്തായാലും നല്ല ഭംഗിയുള്ള മണല്‍ കൊണ്ട് നിറഞ്ഞ കടല്‍ത്തീരം. നമ്മുടെ കുഞ്ഞന്‍ ഇതെല്ലാം വാരി പോക്കറ്റില്‍ നിറയ്ക്കുന്നു.ഇത് പാക്കറ്റില്‍ നിറച്ചു വില്‍ക്കുന്ന കുട്ടികളും ധാരാളം.

മൂന്ന് സമുദ്രങ്ങളും കൂടിക്കലരുന്ന ത്രിവേണി സംഗമം കൂടിയാണ് കന്യാകുമാരി മുനമ്പ്‌. ഓരോ ദിശയിലും ഓരോ സമുദ്രം‍. തിരമാലകള്‍ തലങ്ങും വിലങ്ങും അടിക്കുന്നതൊഴികെ സമുദ്രത്തിലെ വെള്ളത്തിന് വലിയ മാറ്റങ്ങള്‍ ഒന്നും അവിടെ കണ്ടില്ല. ആ പ്രശാന്ത സുന്തരമായ ബീച്ചില്‍ ഞങ്ങള്‍ ഒന്ന് മുങ്ങിക്കുളിച്ചു. എന്തൊരു അനുഭൂതി.

അടുത്തത് ഞങ്ങള്‍ കണ്ടത് മഹാത്മാഗാന്ധി സമാധി മന്ദിരം ആണ്. ഗാന്ധിജിയുടെ അസ്ഥികള്‍ സമുദ്രത്തില്‍ ഒഴുക്കുന്നതിന് മുന്‍പ് ഇവിടെയാണത്രേ സൂക്ഷിച്ചത്. നിറയെ ചരിത്ര പുസ്തകങ്ങള്‍ ഉറങ്ങുന്ന ഇടവും കൂടിയാണ് ഇവിടം.

ചരിത്രവും ചാരുതയും കൂടിക്കലര്‍ന്ന ഇടമാണ് പത്മനാഭപുരം കൊട്ടാരം. ഇനി അവിടെക്കായി യാത്ര. പ്രശാന്ത സുന്ദരമായ വെളിമലയാല്‍ ചുറ്റ പെട്ട അതിന്‍റെ താഴ്വരയില്‍ തലയെടുത്തു നില്‍ക്കുന്ന ഈ കൊട്ടാരം ഏഷ്യയിലെ തന്നെ മരത്തില്‍ പണിത ഏറ്റവും വലിയ കൊട്ടാരമാണത്രേ!!. പലപ്പോഴായി അന്ന് നാട് വാണിരുന്ന രജാക്കന്മാര്‍ പണി കഴിപ്പിച്ച സുന്ദര കെട്ടിട സമുച്ചയങ്ങളാണ് ഈ കൊട്ടാരത്തില്‍. ഇതിനകത്ത് ഇതിന്‍റെ മുഖ്യ കൊട്ടാരം തായ് കൊട്ടാരമാണ്. അതിനു ചുറ്റും പല രാജാക്കന്മാര്‍ അവരുടെ കാലത്ത് പണിതുയര്‍ത്തിയ പ്രൌഡഗംഭീര വാസ്തു ശില്പം കേരള തച്ചു ശാസ്ത്രത്തെ നെഞ്ചിലേറ്റുന്ന കാഴ്ച് നമുക്കോരോരുത്തര്‍ക്കും അഭിമാനം നല്‍കുന്നു. ഏകദേശം 6 ഏക്ക്രയില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ കൊട്ടാരം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഇതിന്‍റെ നടത്തിപ്പ് കേരള ആര്‍കിയൊള ജിക്കല്‍ വകുപ്പിന്‍റെ കീഴില്‍ ആണത്രേ.

സന്ധ്യക്ക് മുന്‍പ് മുനമ്പില്‍ എത്തണം. സൂര്യാസ്തമനം കാണാന്‍. അത് നന്നായി കാണാന്‍ ഒരു വ്യൂ പോയിന്‍റ് അവിടെ പണിതുട്ടുണ്ട് . നേരത്തെ ചെന്നില്ലെങ്കില്‍ സ്ഥലം കിട്ടാന്‍ വിഷമമാണത്രേ.

ഞങ്ങള്‍ തിടുക്കത്തില്‍ വണ്ടിയില്‍ കയറി മടക്ക യാത്ര ആരംഭിച്ചു.

സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും കടലില്‍ തന്നെ. ഉദയത്തേക്കാള്‍ ഭംഗിയുണ്ട് അസ്തമനത്തിന്. തനി തങ്ക നിറത്തിലുള്ള സൂര്യന്‍ പതുക്കെ പതുക്കെ കടലിലേയ്ക്ക് ഊളയിടുന്നു. ഊള ഇടുന്തോറും സൂര്യന്‍റെ വലുപ്പവും ചുകപ്പ് നിറവും കൂടിക്കൂടി വന്നു. പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഭംഗി.

ഇനി ശുചീന്ദ്രം ക്ഷേത്രം കൂടി കാണണം. ഞങ്ങള്‍ ഒരു ഓട്ടോ പിടിച്ച് അങ്ങോട്ട്‌ യാത്ര ആരംഭിച്ചു. ഒരു ഭാഗത്ത്‌ കടല്‍. സഹ്യപര്‍വ്വതം കടലിലേയ്ക്ക് ഇറങ്ങി നില്‍ക്കുന്നത് പോലെ . പെട്ടെന്ന് തണുത്ത കാറ്റടിച്ചു തുടങ്ങി. താമസിയാതെ പെരുമഴയും. തുള്ളിക്ക്‌ ഒരു കുടം പോലെയുള്ള മഴ. ഇവിടെ അങ്ങിനെയാണത്രേ. എപ്പോഴാണ് മഴ പൊട്ടി വീഴുന്നത് എന്നറിയില്ല. കാറ് കൂടും, മലയില്‍ തട്ടും, തണുക്കും അവിടെത്തന്നെ പെയ്യും.

പകുതി നനഞ്ഞ് പതിനൊന്ന് കി.മി. യാത്ര ചെയ്ത് ഞങ്ങള്‍ ക്ഷേത്രത്തില്‍ എത്തി. ആരെയും ആകര്‍ഷിക്കുന്ന തലയെടുത്ത് നില്‍ക്കുന്ന ഗോപുരത്തിന്‍റെ ശില്പ ചാതുരി. അകത്തു കടന്നപ്പോള്‍ കണ്ടത് വിശാലമായ ക്ഷേത്ര സമുച്ചയമാണ്‌. ഇവിടത്തെ പ്രതിഷ്ഠയുടെ പ്രത്യേകത ഇവിടത്തെ ശിവലിംഗത്തില്‍ മുകളില്‍ ശിവനും, നടുക്ക് വിഷ്ണുവും, താഴെ ബ്രഹ്മാവ്‌മാണ് സങ്കല്‍പ്പം. ഇത്തരത്തില്‍ ഉള്ള ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ തന്നെ വിരളമായിരിക്കും.

കൂടാതെ പതിനെട്ട് അടി ഉയരമുള്ള ഹനുമാനാണ് ഇവിടത്തെ മറ്റൊരു പ്രത്യകത. വടമാലയും ഇവിടത്തെ പ്രധാന വഴിപാടും. എവിടെ ഹനുമാനുണ്ടോ അവിടെ വട കിട്ടും തീര്‍ച്ച!!. അശോക വനത്തില്‍ സീതാ ദേവിക്ക് കാണിച്ചു കൊടുത്ത രൂപമാണത്രേ ഈ ദീര്‍ഘകായ പ്രതിമ . എന്തായാലും മനസ്സില്‍ എക്കാലത്തും സൂക്ഷിക്കുന്ന രൂപമാണ് ഈ ഹനുമാന്‍റെത്.

പിന്നെ വിശാലമായ സ്ഥലത്ത് കൊച്ചു കൊച്ചു പ്രതിഷ്ട്കള്‍, അതി വിശാലമായ ഒരു അമ്പലക്കുളം. ആയിരം കാല്‍ മണ്ഡപത്തില്‍ സപ്ത സ്വരങ്ങള്‍ വായിക്കുന്ന തൂണുകള്‍ അങ്ങനെ പലതും.

അവിടത്തെ ഗ്രാമം മുഴുവന്‍ ഈ ക്ഷേത്ര സമുച്ചയം നിറഞ്ഞു നില്‍ക്കുന്നതായി നമുക്ക് തോന്നും.

രാത്രി വൈകിയതോടെ മഴ ശമിച്ചു. ഞങ്ങള്‍ ഹനുമാന്‍റെ ഗാംഭീര്യം കണ്ണിലും മനസ്സിലും നിറച്ച് ഹോട്ടലിലേക്ക് മടങ്ങി.

പിറ്റേ ദിവസം രാവിലെ ആ തങ്ക സൂര്യോദയം ഒരിക്കല്‍ കൂടി കണ്ണില്‍ നിറച്ച് ഞങ്ങള്‍ മടക്ക യാത്ര ആരംഭിച്ചു. ഇപ്രാവശ്യം റോട്ടിലും ആകാശത്തും മിന്നല്‍ കണ്ടില്ല. കന്യാകുമാരിയെ കണ്‍നിറയെ കണ്ട സന്തോഷത്തോടെ ഞങ്ങള്‍ വീണ്ടും യാത്രയായി.















Tuesday, 27 September 2022

Laughter coffee club



 

This club is an experimental concept derived from the famous writers like Norman cousins, Dr Hans Seyle and Dr. B M Hegde.

Dr. Hans Seyle is famous writer and endocrinologist. Norman Cousins was inspired by Dr. Hans Seyle’s books like ‘From Dreams to discovery’ and ‘The Stress of life’. Dr. B M Hegde is ex vice-chancellor of Manipal University and Medical college. His life mission is to decode life in a very surprising and pleasant way.

Norman cousins describes his life experiment in a best selling book ‘Anatomy of illness’. He was on crippling condition soon after returning on a diplomatic mission from Russia to his home in US. Within few weeks he was not able to move and was in crippling pain. Even his jaw was locked. Immediately he was moved to hospital and with extensive tests he was diagnosed with Ankylosing Spondilytis which is spine and joints degenerative disorder. Soon doctors declared that he will not survive more than six months. He was on tons of pain killers and other antibiotics. So to say he was popping 16 aspirins a day besides other medicines.

One day he happened to watch a movie with his dear ones and laughed a lot. Dramatically this reduced his crippling pain a bit and was able to move his hand slightly. This gave him a pleasant surprise and he shared this incident with his close doctor friend Dr. Hitiz. They discussed in detail and made a plan. He even wanted to move out from the sickening atmosphere of the hospital and give it a try. In a way he is not going to survive not more than six months, so might as well try something differently. With doctor friend’s help he moved out of the hospital and stayed in a Hotel to be treated with lot of laughter and positive vibes and other non conventional medicines like ascorbic acid therapy etc... Within six months he recovered considerably and started doing things on his own. Later he fully recovered and lived longer to spread the good message of laughter therapy.

Inspired by the great people, the idea of a laughter filled coffee club starts...here.

This coffee club is a unique combination of good coffee with feel good surroundings.

This place will have good aromatic coffee with light fresh snacks and feel light sitting arrangements. The ambience would be close to nature as much as possible.

Occasionally there will be happy music, especially on demand to elevate to mood of the people to all new heights.

Those who really liked the ambience and coffee can come to the front desk and press a buzzer which will produce sound of forest natural habitats. Roar of a lion or tiger, music of our flying friends, water fall of mystical streams..etc. Every time you will press the buzzer, you will hear different sounds close to nature. This will be delight to the ears of children and adult alike.

One area of the shop will be promoting good books, which will have common connected theme of Social connect and well being. There could be a promotional themes on reading Good books, like if you are reading good books regularly and propagating..there will be a free coffee or a free ticket to the laughter show.

One area of the shop will be promoting the good food, basically what is good for your body and mind. How to avoid the social connivance of the food industry.

One side of the wall will be promoting the natural medicines which is time tested. And this area could be a nice place where you can keep things what you really like and recommend to the visitors. Visitors can buy these items if they find appealing. Over a period of time even good visitors can recommend items which they found really appealing and out of the box in nature.

Periodically there will be laughter shows conducted from popular comedians or otherwise. In these shows special preference will be given to physically and mentally ‘not keeping well’ persons. They will be accompanied by their family members. They will be encouraged to come to the shows and laugh full heartedly. This would improve the bondage between the family members and with the self.

There will be tie ups with nature lover societies. With the help of these societies there will be nature trips to wild life sanctuaries and forests. Laughter shows could be an attractive event on these trips too.

The surroundings of the coffee shop will be promoting natural green environment with some live examples of Miyawaki forest and other flowery gardens.

Every festival has a reason to celebrate. Its a combination of good food, customs and emotions. So the laughter coffee club will celebrate every possible festival with tasty customary food, topped with some real good emotions. In these occasions those who feel lonely and disconnected from social surroundings and would love to celebrate can come and connect with the nature surroundings here and can occasionally volunteer in club activities to feel connected.

Those who were got bored with the Einsteinian equations in the school days and left behind, can come here and understand the theory of relativity, which is Energy is equal to Mass and some other times Mass is equal to Energy (E = MC2). So with the bigger picture in mind you may appreciate that every thing is related and every thing is relative.....except the ultimate reality. You didn't understand it clearly....oh.. never mind.....

The great scientist J J Thomson got the Nobel prize for discovering that the electrons are particles. Thirty years later his son J G Thomson discovered that electrons are waves, he also got the Nobel prize. And the great Australian scientist Erwin Schroedinger discovers that the electrons are waves and particles at different times, he also gets Nobel prize. So never mind...

Here comes good aromatic coffee with love laughter and compassion...:-)

 













Pictures courtesy: Pinterest and other sources















Saturday, 18 June 2022

ഹരിദ്വാര്‍ എന്ന ജീവിത കവാടം 3 of 3



 


അദ്ദേഹത്തോട് യാത്ര പറഞ്ഞ് അവര്‍ യാത്ര തുടര്‍ന്നു. ‍ അവര്‍ ഗംഗയിലെ വലിയ ഒരു പാലം കടക്കുകയാണ്. ഒരു ഒന്നര കിലോ മീറ്റര്‍ നീളം വരും ആ പാലം. ഗോപാല്‍ജി പറഞ്ഞു, ഗംഗയെ ഇന്നിക്കാണുന്ന രീതിയില്‍ വഴി തിരിച്ചു വിട്ടത് ബ്രിട്ടീഷുകാരാണ്. അവര്‍ ഗംഗയെ പലയിടങ്ങളിലും എത്തിക്കാന്‍ ഇവിടെ പല വലിയ പദ്ധതികളും ആവിഷ്കരിച്ചു ‍. അന്നവര്‍ക്ക് തോന്നിക്കാണും തങ്ങള്‍ എന്നെന്നേക്കുമായി ഇന്ത്യ ഭരിക്കാന്‍ പോകുകയാണ് എന്ന്.

ശരിയാണ്, ബാബു ഒരിക്കല്‍ റസ്കിന്‍ ബോണ്ടിന്‍റെ - Roads to Mussoorie - എന്ന പുസ്തകത്തില്‍ ഇക്കാര്യം വായിച്ചതായി ഓര്‍ത്തു.

റസ്കിന്‍ ബോണ്ട് (Ruskin Bond) എന്ന കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഒരു വെള്ളക്കാരനായി ഇന്ത്യയില്‍ ജനിച്ച്, ഇന്ത്യയില്‍ വിദ്യാഭ്യാസം നേടി. പക്ഷേ അദ്ദേഹം യുവാവായപ്പോഴേയ്ക്കും ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യ വിടേണ്ടി വന്നു. എല്ലാ വെള്ളക്കാരെയും പോലെ അദ്ദേഹവും ഇംഗ്ലണ്ടിലേയ്ക്ക് താമസം മാറ്റി. പക്ഷേ താമസിയാതെ തനിക്ക് താമസിക്കാന്‍ പറ്റിയ സ്ഥലമല്ല ഇംഗ്ലണ്ട് എന്ന് മനസിലാക്കി തിരിച്ച് ഇന്ത്യയിലേക്ക് വന്നു. തന്‍റെ എഴുത്തിലൂടെ പ്രശസ്തി നേടാന്‍ തുടങ്ങിയ അദ്ദേഹം താമസിയാതെ ഡല്‍ഹിയില്‍ നിന്നും മസൂരിയിലേക്ക് താമസം മാറ്റി. ഹരിദ്വാറില്‍ നിന്നും അധികം ദൂരെയല്ലാത്ത ആ സുഖവാസ സ്ഥലത്ത് ഒറ്റത്തടിയായ അദ്ദേഹം ഒരു ഇന്ത്യന്‍ കുടുംബത്തെ ദത്തെടുത് തന്‍റെ വീട്ടില്‍ എഴുത്തും വായനയും ആയി കഴിയുകയാണ്.

കൊട്ളി (Cautley) എന്ന ഒരു അസാധാരണ എഞ്ചിനീയര്‍ 1825-ല്‍ ബംഗാള്‍ ആര്‍ട്ടിലറിയില്‍ ചേര്‍ന്നുവത്രേ. അയാളുടെ സ്വപ്ന പദ്ധതിയായ ഗംഗാ കനാല്‍ നാട്ടുകാരെയും സന്യാസിമാരെയും ഒക്കെ പറഞ്ഞു മനസ്സിലാക്കി വളരെ പാടുപെട്ട് 15 വര്‍ഷം കൊണ്ടാണ് നിര്‍മ്മിച്ചതത്രേ. ഏകദേശം 500 കിലോമീറ്റര്‍ നീളം വരുന്ന ആ കനാല്‍ 5000 ഗ്രാമങ്ങളില്‍ ജലസേചനം നടത്തുന്നുണ്ടത്രേ. ഇവടെ നിന്ന് അവയില്‍ ഒരു കനാലിലൂടെ ഒഴുകുന്ന ജലം പിന്നീട് കാണ്‍പൂര്‍ എന്ന പട്ടണത്തില്‍ ചെന്നാണ് വീണ്ടും ഗംഗയില്‍ ചേരുന്നത്. ഈ പദ്ധതിക്കായി നാടും വീടുമൊന്നുമില്ലാതെ, കാടുകളിലെ ടെന്‍റുകളില്‍ താമസിച്ച് പണിയെടുത്ത അദ്ധേഹത്തെ ഭാര്യയും ഉപേക്ഷിച്ചു പോയിയത്രേ..!!

ആ കനാലിലൂടെ ഗംഗയിലെ ജലം അമൃതധാരയായി നിറഞ്ഞൊഴുകുന്നത് അവര്‍ പാലത്തിനു മുകളില്‍ നിന്ന് കണ്ടു.

അവര്‍ ചണ്ഡി മലയുടെ മടിത്തട്ടില്‍ എത്തി. ഗോപാല്‍ജി പറഞ്ഞു, ഇനി നമുക്ക് ഇവിടെ ആഹാരം കഴിച്ചിട്ട് പോകാം, സമയം കുറെ ആയില്ലേ.. ഗോപാല്‍ജി അവരെ ഒരു ചെറിയ ധാബയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി. വൃദ്ധ ദമ്പതികള്‍ ആണ് അത് നടത്തുന്നത്. പുല്‍ മേഞ്ഞ ഒരു കുടില്‍ പോലെ തോന്നിപ്പിക്കുന്ന ധാബയില്‍ അത്യാവശ്യം ബഞ്ചും ഡസ്കും. അപ്പപ്പോള്‍ ചുട്ട നല്ല ചൂടുള്ള ചപ്പാത്തിയും കൂടെ ആവി പറക്കുന്ന ദാലും സബ്ജിയും. വീട്ടില്‍പ്പോലും കിട്ടാന്‍ ഇടയില്ലാത്ത സ്വാദുള്ള ആഹാരം വെറും അന്‍പത് രൂപയ്ക്ക്. ഗോപാല്‍ജി പറഞ്ഞു, മക്കള്‍ പോലും സഹായിക്കാന്‍ ഇല്ലാത്ത ഇവര്‍ ഇത് ഒരു സാധനയായി കൊണ്ടു നടക്കുകയാണത്രേ. ബാബുവിന് പറയാന്‍ വാക്കുകളില്ല. ഇവിടെ എവിടെ നോക്കിയാലും ഒന്നിനൊന്ന് മെച്ചപ്പെട്ട നിസ്വാര്‍ത്ഥ ജീവിത രീതികള്‍. ഇവിടെ പാന്ധരും, പഥികരും, നിരാലംബരും, വീടും നാടും ഉപേക്ഷിച്ചവരും, സന്യാസിമാരും, മക്കള്‍ പുറത്താക്കിയവരും, മക്കളെ പുറത്താക്കിയവരും ഒരുപോലെ ജീവിതത്തിന്‍റെ പുതിയ മാനങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. അവരില്‍ ചിലരെങ്കിലും കഞ്ചാവില്‍ മോക്ഷം പ്രാപിക്കുന്നവരും ഉണ്ടാകാം. എന്നാലും ‍ ഹരിദ്വാര്‍ അവര്‍ക്ക് പുതിയ ഒരു ജീവിത കവാടമൊരുക്കുന്നു.

ആഹാരം കഴിഞ്ഞ് അവര്‍ ചണ്ഡിദേവിയിലേയ്ക്കുള്ള ഉഡാന്‍ ഘട്ടോലക്കടുത്തെത്തി. ഇവിടെ തിരക്കുണ്ട് പക്ഷേ, വേഗം വേഗം തിരക്കൊഴിയും. മനസാ ദേവിയേക്കാള്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട് ഇവിടെ.

താമസിയാതെ അവര്‍ പറക്കും തളികയില്‍ കയറിക്കൂടി. മനസാ ദേവിയേക്കാള്‍ ഉയരത്തിലാണ് ചണ്ഡിദേവി. കൂടുതല്‍ കാണാന്‍ ഭംഗിയുള്ള കാഴ്ചകള്‍. ചെങ്കുത്തായ മലയും പാറയും. പറക്കും തളികയുടെ ഉയരം കൂടുംതോറും തലയ്ക്ക് ഒരു മത്തുപിടിക്കുന്നത് പോലെ.

ക്ഷേത്രം ചെങ്കുത്തായ പാറയില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. അത് കൊണ്ട് പകുതി ചുമരും, ഇരുമ്പ് വലയും മറ്റും ഇട്ട് സംരക്ഷിച്ചിരിക്കുന്നു. അവിടുന്നുള്ള കാഴ്ച കുറച്ചു പേടിയോടു കൂടിയ ആനന്ദം ഉളവാക്കുന്നതാണ്. അങ്ങു താഴെ ഗംഗാ നദി. ഇങ്ങു താഴെ, ഒരു എത്തും പിടിയുമില്ലാത്ത ചെങ്കുത്തായ പാറ. താഴെ നിന്നടിക്കുന്ന തണുത്ത കാറ്റ്, മരങ്ങളില്‍ തട്ടി നനുത്ത ശബ്ദമുണ്ടാക്കുന്നു.

ദേവിയുടെ ദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ ഹനുമാന്‍റെ അമ്പലത്തിലെ പ്രസാദം ഇവിടത്തെ പ്രത്യേകതയാണ്. തുണി ചുറ്റിയ ഗദ കൊണ്ട് പുറത്ത് ഒരടിയാണ് പ്രസാദം. പൂജാരി സാമാന്യം ശക്തിയില്‍ ഒരു പ്രത്യക രീതിയില്‍ അടിക്കും, ഒരു പ്രത്യേക സുഖം. ശക്തിയുടെ പ്രതീകമായ ഹനുമാന്‍റെ പ്രസാദമാണ് എന്ന് തോന്നണ്ടേ...!!

ബാബുവും, മായയും പ്രസാദം വാങ്ങിക്കഴിഞ്ഞ് അനന്ദുവിനെ പൂജാരിയുടെ മുന്നില്‍ നിറുത്തി. ഠേ.... ഒരടി. അവന്‍ അത്രയും പ്രതീക്ഷിച്ചില്ല എന്ന് തോന്നുന്നു. കരച്ചിലിന്‍റെ വക്കത്തോളമെത്തിയെന്നു തോന്നുന്ന മുഖവുമായി അവന്‍ അച്ഛനെ നോക്കി. എന്നിട്ട് ചിരി പരത്തിക്കൊണ്ട്‌ പറഞ്ഞു, എനിക്ക് വേദനിച്ചില്ല്യാ..ലോ. വേദനിക്കാനല്ല കുട്ടാ.. അത് ഹനുമാന്‍റെ പ്രസാദാണ്.. ബാബുവും ചിരിച്ചുകൊണ്ട് പറഞ്ഞു. അപ്പോഴാണ്‌ അവന് സമാധാനമായത്.

പറന്നിറങ്ങുന്ന തളികയില്‍ ഇരുന്നുകൊണ്ട് താഴേയ്ക്കുള്ള യാത്ര അതിമനോഹരം. സായം സൂര്യന്‍റെ ആറ്റിക്കുറുക്കിയ ചുകപ്പ് കുന്നുകളിലെ പച്ചപ്പിന് ഒരു അരുണിമ പകരുന്നുണ്ടോ. ഗംഗയിലെ വെള്ളത്തിന്‍റെ ചുകപ്പ് കലര്‍ന്ന തിളക്കം അവരുടെ മുഖത്തേയ്ക്ക് ഇടക്കിടയ്ക്ക് ‍അടിക്കുന്നു, നാടക വേദിയിലെ കഥാപാത്രങ്ങളുടെ മുഖത്ത് ഭാവപ്പകര്‍ച്ചയ്ക്ക് മാറ്റ് കൂട്ടാന്‍ പലതരം ലൈറ്റുകള്‍ അടിക്കുന്നത് പോലെ.

താഴെ കാത്തുനിന്ന ഗോപാല്‍ജി പറഞ്ഞു, ഇവടെ നിന്ന് ചായ കുടിച്ചിട്ട് നമുക്ക് മൂന്നാമത്തെ ദേവിയെ കാണാന്‍ പോകാം. അതായത് സാക്ഷാല്‍ ഗംഗാ ദേവിയുടെ ആരതി.

താമസിയാതെ അവര്‍ ഹര്‍കി പോഡി എന്ന സ്ഥലത്ത് എത്തി. എന്നും സന്ധ്യയ്ക്ക് ആയിരങ്ങള്‍ ഒത്തുകൂടുന്ന എന്നും ഗംഗാ മയ്യക്ക് ആരതി നടത്തുന്ന പ്രസിദ്ധമായ സ്ഥലങ്ങളില്‍ ഒന്നാണ് ഹര്‍കി പോഡി. അന്നെന്തോ വിശേഷ ദിവസമാണ് എന്ന് തോന്നുന്നു. ജനങ്ങള്‍ ധാരാളം. ഹര്‍കി പോഡിയുടെ കനാലിന്‍റെ വക്കത്ത് അങ്ങേക്കരയിലെ ഗംഗാമയ്യ ക്ഷേത്രത്തിനഭിമുഖമായി പ്രത്യേകം ഉണ്ടാക്കിയ പടവുകളില്‍ ആളുകള്‍‍ ഇരിക്കുന്നു, നില്‍ക്കുന്നു, തൊഴുകുന്നു, പലരും കുടുംബത്തോടെ ഭജിക്കുന്നു.

ആ സ്ഥലത്ത് അപ്പോള്‍ ഒരു മേളയുടെ പ്രതീതിയാണ്. കൊച്ചു കൊച്ചു കുട്ടികള്‍ മുതല്‍ വയസ്സായ സ്ത്രീകള്‍ വരെ പൂക്കൂടകള്‍ വില്‍ക്കുന്ന തിരക്കിലാണ്. ഇലകൊണ്ട്‌ തുന്നിയുണ്ടാക്കിയ പൂക്കൂടയില്‍ പലവര്‍ണ്ണപ്പൂക്കള്‍ ഇട്ട് അതിന് നടുവില്‍ ഒരു തിരി കൊളുത്തി വച്ച് ആരതി സമയത്ത് പൂര്‍വ്വികരെയും മറ്റും ഓര്‍ത്തുകൊണ്ട് ആ പൂക്കൂട ഗംഗയില്‍ ഒഴുക്കുന്നത് അവിടത്തെ ഒരു പ്രധാന ചടങ്ങാണ്. പത്ത് രൂപ മുതല്‍ അമ്പതിനായിരം രൂപ വരെയുള്ള പല വലുപ്പത്തിലും നിറങ്ങളിലുമുള്ള പൂക്കൂടകള്‍ അവിടെ വില്‍പ്പനയ്ക്ക് നിരത്തി വച്ചിരിക്കുന്നത് കാണാം. ഇന്ന് ഒരു സേഠിന്‍റെ വക ഓര്‍ഡര്‍ കൊടുത്ത് ഉണ്ടാക്കിയ ഒരു വലിയ പൂക്കൂടയും അക്കൂട്ടത്തില്‍ കണ്ടു.

അപ്പോള്‍ ഒരു കൊച്ചു മഴ എവിടെ നിന്നോ ഓടിയെത്തി. ചന്നം പിന്നം ചാറ്റല്‍. ഉടനെ കച്ചവടക്കാരുടെയിടയില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ നിരന്നു. പത്ത് രൂപ കൊടുത്താല്‍ ഒരു ഷീറ്റു കിട്ടും. കുടുംബ സഹിതം അത് തലയ്ക്ക് മുകളില്‍ പിടിച്ച് നില്‍ക്കാം. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളിലൊക്കെ കൊച്ചു മഴ കൊള്ളുന്നത്‌ ഒരു പ്രത്യേക അനുഭൂതിയുണ്ടാക്കും. തിരുനാവായയില്‍ മഴകൊണ്ടുകൊണ്ട് ബലിയിടുമ്പോള്‍ ഉണ്ടായ ഒരു പ്രത്യക മാനസിക ചാരിതാര്‍ത്ഥ്യം അവന് പെട്ടെന്ന് ഓര്‍മ്മ വന്നു.

മഴ കൊണ്ടുകൊണ്ട് തന്നെ ആരതി കാണണം. ആ മഴയത്ത് തന്നെ തിരികള്‍ കത്തിച്ച പൂക്കൂടയൊഴുക്കണം. നേരം സന്ധ്യയായി. പെട്ടെന്ന് അമ്പലത്തിലെ മണികള്‍ മുഴങ്ങി. ആരതി ദീപങ്ങള്‍ ഒന്നൊന്നായി അമ്പലങ്ങളിലെ ശ്രീകോവിലില്‍ നിന്ന് പുറത്തു വന്നു. ഗംഗയുടെ വക്കത്ത് നിന്നുകൊണ്ട് പൂജാരിമാര്‍ വലിയ അഗ്നിജ്വാലകളുള്ള ആരതി ദീപങ്ങള്‍ ചുറ്റും ഒരു താളത്തില്‍ കറക്കി. ചുറ്റും നിന്ന ആയിരക്കണക്കിന് ജനങ്ങള്‍ ഹര ഹര ഗംഗേ, ജയ ജയ ഗംഗേ എന്ന് ഉച്ചത്തില്‍ വിളിച്ചു. അമ്പലത്തിലെ മണികള്‍ മുഴങ്ങിക്കൊണ്ടേയിരുന്നു. ആ ഘോഷങ്ങള്‍ക്കിടയില്‍ പൂക്കൂടകള്‍, ദീപങ്ങള്‍ തെളിയിച്ചു കൊണ്ട് നദിയിലേക്കിറങ്ങിത്തുടങ്ങി. നദിയിലെ ഒഴുക്ക് ശക്തിയുള്ളതാണെങ്കിലും ‍ആദ്യം തീരത്ത് കൂടി പതുക്കെ ഒരു താളത്തില്‍ ഒഴുകി ക്രമേണ നദിയിലെ വലിയ ഒഴുക്കിലേയ്ക്ക് അവ നീങ്ങി. കൂടെ അനന്ദുവിന്‍റെ പൂക്കൂടയും. നൂറുകണക്കിന് പൂക്കൂട-ദീപങ്ങള്‍ ഗംഗയെ കൂടുതല്‍ ഭംഗിയുള്ളതാക്കി. അതിനിടയില്‍ സേഠിന്‍റെ വക വലിയ പൂക്കൂട നൂറു കണക്കിന് കൊച്ചു വിളക്കുകള്‍ തെളിയിച്ചുകൊണ്ട് പതുക്കെ ഓളങ്ങള്‍ക്ക് മുകളിലൂടെ ഒഴുകിയകന്നു.

ആ തൃസന്ധ്യ സമയത്ത് ബാബുവിനും കുടുംബത്തിനും ഇതില്‍പ്പരം ആനന്ദവും സംതൃപ്തിയും ഏകുന്ന മറ്റെന്തുണ്ട്. താന്‍ അനുഭവിക്കുന്ന സുഖങ്ങളില്‍ ഒട്ടു മിക്കതും പൂര്‍വ്വികര്‍ ഉണ്ടാക്കിയതായിരിക്കാം എന്ന തോന്നലില്‍ അവരെ ഓര്‍ക്കുന്ന ഒരു സുന്ദര സങ്കല്‍പ്പം കൂടി ഇതില്‍ ഒളിച്ചിരുപ്പുണ്ട് എന്ന് ബാബുവിന് ഓര്‍മ്മ വന്നു. അതിലൊന്നും വിശ്വാസമില്ലാത്തവര്‍ക്ക് പൂര്‍വ്വികര്‍ വെട്ടാതെ വിട്ടു പോയ മരങ്ങളാണ് ഇന്ന് തണലും ഫലങ്ങളും തരുന്നത് എന്നെങ്കിലും ഓര്‍ക്കാം. പ്രത്യേകിച്ചും യന്ത്രവല്‍കൃത യുഗത്തില്‍ യന്ത്രങ്ങളുടെ അപശബ്ദങ്ങള്‍ മുഴക്കിക്കൊണ്ടുള്ള താണ്ഡവങ്ങള്‍ക്കിടയില്‍‍പ്പെട്ട് നിമിഷനേരം കൊണ്ട് കടപുഴങ്ങിയും ഒടിഞ്ഞും നുറുങ്ങിയും വീഴുന്ന വന്‍ മരങ്ങള്‍. എന്തിനേയും മുറിച്ചു തള്ളാന്‍ വെമ്പുന്ന, സീല്‍ക്കാരത്തോടെ മരത്തിന്‍റെ കടക്കലേയ്ക്ക് തുറിച്ചു നോക്കുന്ന വാള്‍മുനയും, എന്തിനേയും നശിപ്പിച്ച് ആര്‍ത്തി തീരാത്ത മനുഷ്യനും.

ആ ആര്‍ത്തിയെന്ന വാള്‍മുന തട്ടി മുറിഞ്ഞു വീഴുന്നത് വന്‍ മരങ്ങള്‍ മാത്രമല്ല, പല ജീവജാലങ്ങളുടെയും തലമുറകളായുള്ള സംസ്കാരങ്ങളാണ് അവ നിറയെ. ഒരു മരമെന്നാല്‍ അവയുടെ ഇലകളില്‍, ചില്ലകളില്‍ , മരപ്പൊത്തുകളില്‍ തലമുറകളായി താമസിച്ചു വരുന്ന ഉറുമ്പുകള്‍, തേനീച്ചകള്‍, ചിത്ര ശലഭങ്ങള്‍, പക്ഷികള്‍ മറ്റു നൂറുകണക്കിന് ജീവജാലങ്ങള്‍ ഇവയെല്ലാം ചേര്‍ന്നതാണ്. ഒരു ജീവപ്രപഞ്ചമാണ് ഒരു വൃക്ഷത്തെ ചുറ്റിപ്പറ്റി നിലകൊള്ളുന്നത്. ‍അവയെല്ലാം യന്ത്രവല്‍കൃത സംസ്കാരം കൊണ്ട് ഒരു നിമിഷത്തില്‍ ഇല്ലാതാകുന്നു. ആര്‍ത്തിരമ്പുന്ന വാള്‍ മുനകള്‍ മരത്തിന്‍റെ കടക്കല്‍ ഒന്ന് തൊട്ടാല്‍ മതി, അഞ്ഞൂറോ ആയിരമോ വര്‍ഷങ്ങള്‍ കൊണ്ട് ആര്‍ജ്ജിച്ച ആ ജീവ പ്രപഞ്ചം പാടെ ഇല്ലാതാകാന്‍. അവ നിലത്ത് ആര്‍ത്തലച്ചു ചിന്നിച്ചിതറി വീഴുന്നത് കണ്ടാല്‍.... മനസ്സ് എന്നൊന്നുള്ളവര്‍ക്ക് മനസ്സലിയും...അതില്ലാത്തവര്‍ക്ക്.....!!?

എന്‍റെ തലമുറ അനന്ദുവിന്‍റെ തലമുറയ്ക്ക് വേണ്ടി എന്താണ് ബാക്കി വച്ചിരിക്കുന്നത്. നല്ല ജീവവായുപോലും ആര്‍ക്കും കിട്ടാത്ത ഈ പുരോഗമനം എങ്ങോട്ട്, ആര്‍ക്കു വേണ്ടി. ഭൂമിയിലെ ഓരോ കണികയെയും ഈ പുരോഗമനം കാര്‍ന്നു തിന്നുകൊണ്ടിരിക്കുകയാണ്. ഈ ആര്‍ത്തി തീരാത്ത മനുഷ്യന് വേണ്ടി മാത്രാണോ ഈ ഭൂമി.

തെക്കേ അറ്റത്തുള്ള കാലടിയില്‍ ജനിച്ച് ഭാരതത്തില്‍ അങ്ങോളം ഇങ്ങോളം പദയാത്ര നടത്തി, ഇടിഞ്ഞു പൊളിഞ്ഞു നഷ്ടപ്രായമായി കിടന്നിരുന്ന ഭാരത സംസ്കാരത്തെ ഉദ്ധരിച്ച സാക്ഷാല്‍ ശ്രീ ശങ്കരാചാര്യര്‍ തന്‍റെ പ്രസിദ്ധമായ ഭജഗോവിന്ദത്തില്‍ ഇങ്ങനെ പാടിയില്ലേ..

ഭഗവദ്ഗീത കിഞ്ചിദധീത്താ ഗംഗാ ജലലവ കണികാ പീത്താ

ഭഗവദ്ഗീത ഒരല്പമെങ്കിലും പഠിച്ച്, ഗംഗയിലെ ജലം ഒരു കണികയെങ്കിലും കുടിച്ച് എന്ന്..അതെ, ഭഗവദ്ഗീതയും ഗംഗയും അന്ന് അത്രയധികം പുണ്യ സങ്കല്പങ്ങള്‍ ആയിരുന്നു.

ഭഗവദ്ഗീത ഗീതയില്‍ ഒരിടത്ത് പറയുന്നു,

പരസ്പരം ഭാവയന്ത ശ്രേയ പരമവാപ്സ്യഥ

പ്രകൃതിയിലെ ശക്തികളെ, പ്രകൃതിയെ, സഹ ജീവികളെ പരസ്പരം ആശ്രയിച്ച് സ്നേഹിച്ച് ശ്രേയസ്സിനെ പ്രാപിക്കൂ...എന്ന്.

ലോകത്തിലെ ഏതു നല്ല വിചാരധാരയാണ് പ്രകൃതിയെ സ്നേഹിക്കാന്‍ പറയാത്തത്, പരസ്പരം സ്നേഹിക്കാന്‍ ഉപദേശിക്കാത്തത്.

ബാബുവിന് ഒരു നല്ല ഗംഗാ ആരതി കണ്ട സന്തോഷത്തിനിടയില്‍ ഒരു കോണില്‍ സങ്കടവും ഓളം വെട്ടി. ഹരിദ്വാര്‍ എന്ന ജീവിത കവാടം അവന്‍റെ ചിന്താ ശകലങ്ങളെ പലപ്പോഴായി പല രീതിയില്‍ ഉണര്‍ത്തി. മനസ്സിന്‍റെ പുതിയ വാതായനങ്ങള്‍ തുറന്ന പോലെ.

ഗോപാല്‍ജി പറഞ്ഞു. ഇനി നമുക്ക് തിരിച്ച് ആശ്രമത്തിലേയ്ക്ക് പോകാം. ബാബുവിനും കുടുംബത്തിനും മാനസികമായി എന്തൊക്കെയോ തിരിച്ചു കിട്ടിയത് പോലെ.

തിരിച്ചു പോകുന്നതിനിടെ ഗോപാല്‍ജി തന്‍റെ പഴയ ഓട്ടോറിക്ഷ പതുക്കെ ഓടിച്ചു കൊണ്ട് പറഞ്ഞു, നിങ്ങള്‍ ഇടയ്ക്കിടയ്ക്ക് ഇവിടെ വരണം. ഇവിടെ ചില്ല വന്യമൃഗ സങ്കേതമുണ്ട്, ഋഷികേശ് ഇവിടെ അടുത്താണ്, മസൂരിക്ക് അധികം ദൂരമില്ല. മാത്രമല്ല എന്തെങ്കിലുമൊക്കെ കാണാനും പഠിക്കാനും എപ്പോഴും ഇവിടെ ഉണ്ടാകും. ഗോപാല്‍ജി ബാബുവിന്‍റെ മനസ്സ് വായിച്ചത് പോലെ. ഗോപാല്‍ജിക്ക് ബാബുവിനെ ഇഷ്ടപ്പെട്ടു, ബാബുവിന് ഗോപാല്‍ജിയെയും.

രാത്രിയോടെ തിരിച്ചെത്തിയ അവര്‍, നല്ല പഴമയെ ഓര്‍മ്മിപ്പിക്കുന്ന അന്നപൂര്‍ണ്ണയിലെ ആഹാരം കഴിച്ച് കിടന്നുറങ്ങി.

രാവിലെ അമ്പലത്തിലെ ആരതി കഴിഞ്ഞിറങ്ങുമ്പോള്‍ ബാബു ഷേണായ് സാറിനെ കണ്ടു. കുശലാന്വേഷണങ്ങള്‍ക്കിടയില്‍ ബാബു തെല്ലു സംശയത്തോടെ ചോദിച്ചു, ഇവടെ സാറിനെപ്പോലെ താമസിക്കാന്‍ എന്തെങ്കിലും.... വഴിയുണ്ടോ...!!? സാര്‍ ബാബുവിനെ ഒന്ന് നോക്കി എന്നിട്ട് കണ്ണിറുക്കി ചിരിച്ചു..

ആ ചിരിയുടെ അര്‍ത്ഥം....നീ ഇപ്പോഴേ ഇങ്ങോട്ട് വന്നാലെങ്ങനെയാണ് ...എന്നോ, നീ മായയോട്‌ ചോദിച്ചോ...എന്നോ, നീ അനന്ദുവിനെ കണ്ടുവോ.. എന്നോ, അതോ.. ഇവിടെ വന്ന പലര്‍ക്കും ഇങ്ങനെയൊക്കെ തോന്നിയിട്ടുണ്ട്..എന്നോ, നിന്‍റെ ഊരാകുടുക്കൊക്കെ അഴിയും...നീ പോയി ഇനിയും ജോലി ചെയ്യ്‌.. എന്നോ, എന്നെപ്പോലെ പരിവ്രാജകനാകാന്‍ ഇനി സമയമെത്ര കിടക്കുന്നു..എന്നോ ഒക്കെ ആകാം. അവന്‍ ആ ചിരിക്ക് മറുപടിയായി ഒന്നും പറഞ്ഞില്ല, ചോദിച്ചില്ല.

ഒരു കാര്യം അവന് തോന്നി, ഇവിടെ ഇടയ്ക്കിടയ്ക്ക് വന്ന് താമസിച്ചാല്‍ മനസ്സ് ശാന്തമാകും, വാതായനങ്ങള്‍ തുറക്കും, പ്രകൃതിയോട് കുറച്ചുകൂടി അടുക്കും, സഹജീവികളോട് സഹതാപം വര്‍ദ്ധിക്കും, വൃദ്ധ ജനങ്ങളുടെ വിഷമങ്ങള്‍ കൂടുതല്‍ മനസ്സിലാകും, സമൃദ്ധി എന്നത് പണത്തിന്‍റെ അളവ് കോലല്ല എന്നു മനസ്സിലാകും, ഈ പ്രകൃതിയില്‍ തനിക്കറിയുന്നതിലുമുപരി പലതും അറിയാനുണ്ട് എന്നും തോന്നും. എന്തിനധികം തന്‍റെ അന്ത:രംഗത്തിലെ പല പുതിയ മാനങ്ങളും(dimensions) അനുഭവവേദ്യമാകും.

പിറ്റേ ദിവസം അവന്‍റെ ഓഫീസിലെ കൂട്ടുകാരന്‍ യോഗേഷ് ഭട്ട് ഫോണില്‍ വിളിച്ചു. എന്താ ബാബു, ഇങ്ങോട്ടൊന്നും വരണ്ടേ, ഞങ്ങളെയൊക്കെ മറന്നുപോയോടെ.. അവന്‍ പോകുന്ന കാര്യം ആലോചിക്കാഞ്ഞിട്ടല്ല. അവിടെ ചെന്നാല്‍ അടിയും ഇടിയും ടെന്‍ഷനും ആലോചിക്കുമ്പോ.. രണ്ടു ദിവസം കൂടി കഴിയട്ടെ എന്ന് തോന്നി. കുറേ കാലമായില്ലേ ഇങ്ങനെ മനസ്സമാധാനത്തോടെ പ്രകൃതിയോടുരുമ്മി താമസിച്ചിട്ട്. ബാബു എന്തെങ്കിലും പറയും മുന്‍പ് യോഗേഷ് പറഞ്ഞു. തിങ്കളാഴ്ച ഓഫീസില്‍ വാ. ഇവിടത്തെ പ്രശ്നങ്ങളൊക്കെ കുറേ കുറഞ്ഞ മട്ടായി.

ഹാവൂ സമാധാനം. പണക്കുരുക്കുണ്ടാക്കിയ പൊല്ലാപ്പ് ഇങ്ങനെയൊരു സുഖാനുഭവത്തില്‍ കലാശിക്കുമെന്ന് അവന്‍ ഒരിക്കലും കരുതിയില്ല...!!

പെട്ടിയൊക്കെ ഒതുക്കി വയ്ക്കുന്ന അച്ഛനെ കണ്ട് കുഞ്ഞന്‍ അനന്ദു ചോദിച്ചു, നമ്മള് പോവ്വാ അച്ഛാ.. അതെ കുഞ്ഞാ നമുക്ക് പോണ്ടേ... എനിക്ക് പോണ്ട...ഇവിടെത്തന്നെ നിന്നാ മതി. അവന്‍ മുഖം കനപ്പിച്ചു കൊണ്ട് പറഞ്ഞു. കുഞ്ഞാ.. നണക്ക് സ്‌കൂളില്‍ പോണ്ടേ... അവന്‍ അതേ സ്വരത്തില്‍ പറഞ്ഞു.. പോണ്ട, നിക്ക് സ്‌കൂളില്‍ പോണ്ട, ഇവിടെത്തന്നെ നിന്നാ മതി. ഇത് കേട്ട് ബാബു മനസ്സില്‍ ചിരിച്ചു.. കൊള്ളാമല്ലോ കുഞ്ഞാ..അച്ഛനേക്കാള്‍ ഒരു പടി മുന്നിലാണല്ലോ മകന്‍.. അവന് എഴുത്തും വായനയും പഠിക്കുന്നതിന് മുന്‍പ് തന്നെ ഇവിടെ വന്ന് നില്‍ക്കണമത്രേ..എടാ കുട്ടാ..ഒന്നും ഒന്നും രണ്ട് എന്ന് പഠിച്ചിട്ട് പോരേ ഇവിടെ വന്ന് നില്‍ക്കാന്‍...!!